കേന്ദ്രസേനകളില്‍ 54,953 കോണ്‍സ്റ്റബിള്‍
Thursday, 26 Jul, 12.50 pm
കേന്ദ്ര പോലീസ് സേനകളില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. 54,953 ഒഴിവുകളുണ്ട്. 7646 ഒഴിവുകള്‍ വനിതകള്‍ക്കു മാത്രമുള്ളതാണ്.
കേന്ദ്ര സായുധ പോലീസ് സേനകളായ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്.പി.എഫ്.), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.), സശസ്ത്ര സീമാബെല്‍ (എസ്.എസ്.ബി.) എന്നിവയിലും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.), സെക്രട്ടേറിയറ്റ് സെക്യുരിറ്റി ഫോഴ്സ് (എസ്.എസ്.എഫ്.) എന്നിവയിലുമാണ് ഒഴിവ്.