8589083568 | competitivecracker12@gmail.com

+12 Level പരീക്ഷക്ക് എങ്ങനെ ഒരുങ്ങാം

Prelims banner

    പത്താംതരം പ്രാഥമിക പരീക്ഷയുടെ ചൂടാറും മുന്നേ മറ്റൊരു ഘട്ട പ്രാഥമിക പരീക്ഷയ്ക്കായി അവസരം വന്നിരിക്കുകയാണ് നമ്മളിൽ ചിലർക്ക്. ഇതൊരു അവസരമാണ്, പഠിച്ചതെല്ലാം മറക്കും മുന്നേ മറ്റൊരു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പെന്നത്. 10 ലക്ഷം പേരാണ് ഏതാണ്ട് 30ലേറെ കാറ്റഗറികളിലേക്കുള്ള പരീക്ഷയ്ക്ക് കോൺഫർമേഷൻ കൊടുത്തിട്ടുള്ളത്. പോലീസ് സേനയിലേക്കും കമ്പ്യൂട്ടർ അസിസ്റ്റന്റ് ഉൾപ്പടെയുള്ള ഓഫീസ് ഒഴിവുകളിലേക്കുമാണ് ഈ പൊതുപരീക്ഷ. പരീക്ഷ എഴുതുന്നവരിൽ പല പോസ്റ്റുകളിലേക്കും അവസാന അവസരമുള്ളവരും ആദ്യമായി പന്ത്രണ്ടാംതരം യോഗ്യതയുള്ള പരീക്ഷ എഴുതാൻ പോകുന്നവരുമുണ്ടാകാം. പക്ഷെ മത്സര വേദി ഒന്ന് മാത്രമാണ്.

    ഇനിയൊരു അവസരം ഇല്ലെന്നതിനാൽ വിജയം അനിവാര്യമായവരും അടുപ്പിച്ച് prelims പരീക്ഷകൾക്ക് തയ്യാറെടുത്തതിനാൽ ആത്മവിശ്വാസം നേടിയവരും കൂട്ടത്തിലുണ്ട്. വിജയം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ ആർക്കിത് നേടാനാകും? ഇതൊരു ഭാഗ്യപരീക്ഷണമായി കരുതാനാകില്ല, അറിവുകൾ തമ്മിലുള്ള പോരാട്ടമാണ്. സമർത്ഥമായി പഠനം തുടരുന്നവർ മാത്രമാണ് വിജയിക്കുക എന്നത് നിസ്സംശയമാണ്. എങ്ങനെയാണ് പഠനത്തിൽ സാമർഥ്യം കാണിക്കുക? നമ്മുടെ കയ്യിലുള്ള നോട്ടുകൾ മാത്രം മതിയോ 10 ലക്ഷം പേരോട് മത്സരിക്കാൻ? തീർച്ചയായും മതിയാകില്ല. ചിട്ടയായ ക്ലാസ്‌റൂം പഠനം വിജയത്തിന്റെ അനിവാര്യമാണെന്നറിയാമല്ലോ. അധ്യാപകരുടെ വ്യക്തിഗത ശ്രദ്ധയുണ്ടെങ്കിൽ ഇത്തവണ ജോലി നേടാനാകും എന്ന് ഉറച്ച തീരുമാനവും വിശ്വാസവും ഉള്ളവർക്ക് ഈ അറിവിന്റെ പോരാട്ടത്തിന് competitive cracker ന് ഒപ്പം ചേരാം. ഒന്നുറപ്പിക്കാം നിങ്ങൾ ഞങ്ങൾക്ക് ഒരുകൂട്ടം ഉദ്യോഗാർത്ഥികളല്ല, വ്യത്യസ്ത രീതിയിൽ പഠിക്കാൻ പറ്റുന്ന വ്യക്തികളാണ്. നിങ്ങളുടെ ആ കഴിവിനനുസരിച്ചുള്ള guidance പഠനത്തിനൊപ്പം ഉൾപ്പെടുത്തിയാണ് ഞങ്ങളുടെ പരിശീലനം.

Join Our Online Course

March 2, 2021