CURRENT AFFAIRS 08 MAY 2026
Current Affairs Malayalam
1)അപൂർവ്വമായ കോർഡിസെപ്സ് കൂൺ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്?
Ans. അരുണാചൽ പ്രദേശ്
- ഹിമാലയൻ സ്വർണം” എന്ന് വിളിക്കപ്പെടുന്ന, വളരെ വിലകൂടിയ ഒരിനം ഔഷധ കൂൺ.
- അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് എന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്.
2)ലുട്ട്ജാനസ് അരകൻ എന്ന അപൂർവ്വ മൽസ്യത്തെ ആദ്യമായി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്?
Ans. ഒഡീഷ
- ഒരിനം അപൂർവ്വമായ ‘സ്നാപ്പർ’ മൽസ്യം.
- ഒഡീഷയിലെ ഗോപാൽപൂർ കടൽതീരത്താണ് ഇതിനെ കണ്ടെത്തിയത്.
- ഇന്ത്യയിൽ ആദ്യമായാണ് ഈ മീനിനെ കാണുന്നത് (മുമ്പ് ബംഗ്ലാദേശിൽ മാത്രമാണ് കണ്ടിട്ടുള്ളത്).
- കടലിലെ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഈ മൽസ്യങ്ങൾ സഹായിക്കുന്നു.
3) ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഐലൻഡ് മോണിറ്ററിംഗ് സിസ്റ്റം നിലവിൽ വന്ന ദ്വീപ് ഏതാണ്?
Ans. ഫ്ലോറിയാന ദ്വീപ് (ഗലാപ്പഗോസ് ദ്വീപ്സമൂഹം).
- ലക്ഷ്യം: ജൈവവൈവിധ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി വ്യതിയാനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- ഇതിനായി LoRaWAN, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ, സ്മാർട്ട് ട്രാപ്പുകൾ എന്നിവ ഉപയോഗിക്കുന്നു.
4)ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കേരളത്തിന്റെ സ്ഥാനം എത്ര?
Ans. മൂന്നാം സ്ഥാനം.
- NCRB റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സൈബർ കേസുകൾ കൂടുതലായി നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാനയും കർണാടകയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കേരളത്തിൽ പ്രധാനമായും നടക്കുന്നത് കമ്പ്യൂട്ടർ വഴിയുള്ള ആൾമാറാട്ടമാണ്.
5)2026-ലെ അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ് (IBCA) ഉച്ചകോടി നടക്കുന്നത് എവിടെയാണ്?
Ans. ന്യൂ ഡൽഹി
- 2026 ജൂണിൽ നടക്കുന്ന ഈ പരിപാടി കടുവ, സിംഹം തുടങ്ങിയ 7 തരം വലിയ പൂച്ചവർഗ്ഗ മൃഗങ്ങളെ സംരക്ഷിക്കാനായുള്ളതാണ്
6)2026-ലെ കാൻ ചലച്ചിത്ര മേളയിൽ ‘ക്ലാസിക്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ ഏത്?
Ans. അമ്മ അറിയാൻ (മലയാളം)
- സംവിധായകൻ: ജോൺ എബ്രഹാം (1986-ൽ പുറത്തിറങ്ങിയ ചിത്രം).
- ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ ‘ലോക ക്ലാസിക്’ വിഭാഗത്തിലുള്ള ഏക ഇന്ത്യൻ ചിത്രമാണിത്.
- 2026 മെയ് 16-ന് ഫ്രാൻസിലെ ബ്യൂണുവൽ തിയേറ്ററിൽ പ്രദർശിപ്പിക്കും.
7)ചിന്നഗ്രഹങ്ങളിൽ (Asteroids) നിന്ന് ഭൂമിയെ സംരക്ഷിക്കാൻ നാസ നിർമ്മിക്കുന്ന പുതിയ ടെലിസ്‌കോപ്പ് ഏത്?
Ans. എൻ.ഇ.ഒ സർവേയർ (NEO Surveyor)
- ലക്ഷ്യം: ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വലിയ ബഹിരാകാശ വസ്തുക്കളെ മുൻകൂട്ടി കണ്ടെത്തുക.
8)ഇന്ത്യയിൽ ഇതുവരെ എത്ര ചിപ്പ് നിർമ്മാണ കേന്ദ്രങ്ങൾക്കാണ് (Semiconductor Plants) അനുമതി ലഭിച്ചത്?
Ans. 12
- ഗുജറാത്തിലെ 2 പുതിയ പ്ലാന്റുകൾക്ക് കൂടി അനുമതി ലഭിച്ചതോടെയാണ് എണ്ണം 12 ആയത്.
- സർക്കാർ ഇനി ISM 2.0 എന്ന പുതിയ പദ്ധതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Current Affairs English
1. In which Indian state was the rare Cordyceps mushroom found?
Ans. Arunachal Pradesh
- A very expensive medicinal mushroom called “Himalayan Gold.”
- Found in the East Siang district of Arunachal Pradesh.
2. In which Indian state was the rare fish Lutjanus arakan found for the first time?
Ans. Odisha
- A rare type of “Snapper” fish.
- Found at Gopalpur beach in Odisha.
- This is the first time it has been seen in India (it was previously found only in Bangladesh).
- These fishes are important for keeping the ocean ecosystem healthy.
3. Which island hosted the world’s first Smart Island Monitoring System?
Ans. Floreana Island (Galapagos Archipelago)
- Purpose: To improve biodiversity conservation and monitor the ecosystem in real-time.
- It uses LoRaWAN (Low Power Wide Area Network), Internet of Things (IoT), AI-enabled camera traps, and animal trackers.
4. What is Kerala’s rank in India’s cybercrime rate?
Ans. 3rd Rank.
- According to the NCRB report, Kerala has the third-highest cybercrime rate in India. Telangana and Karnataka are in the first and second spots. The most common cybercrime in Kerala is cheating through impersonation.
5. Which city is the venue for the 2026 International Big Cat Alliance (IBCA) summit?
Ans. New Delhi
- It happens in June 2026 to help protect 7 types of big cats (like Tigers and Lions)
6. Which Indian film is being screened at the 2026 Cannes Film Festival in the ‘Classics’ section?
Ans. Amma Ariyan (Malayalam)
- Director: John Abraham (Released in 1986).
- It is the only Indian film selected for the “Cannes Classics” category this year.
- Screening on May 16, 2026, at the Buñuel Theatre, France.
7. What is the name of NASA’s new telescope designed to protect Earth from asteroids?
Ans. NEO Surveyor
- What it does: It hunts for “Near-Earth Objects” (asteroids and comets) using infrared light.
8. How many semiconductor plants has the government approved so far?
Ans. 12
- 2 new plants in Gujarat were just added.
- The government is moving from ISM 1.0 to ISM 2.0 to make the mission even bigger.


