CURRENT AFFAIRS 09 MAY 2026
Current Affairs Malayalam
1)ഇന്ത്യയുടെ ‘ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ’ (IPOI) ഏറ്റവും ഒടുവിൽ അംഗമായ രാജ്യം ഏത്?
Ans.വിയറ്റ്‌നാം
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് ടോ ലാമും തമ്മിൽ കൂടിക്കാഴ്ച നടത്തി.
- ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പെടെ 13 പ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
2)മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഹാന്റാവൈറസ് (Hantavirus) വകഭേദം ഏതാണ്?
Ans. ആൻഡീസ്
- സാധാരണയായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല, എന്നാൽ ‘ആൻഡീസ്’ വകഭേദം ഇതിൽ നിന്നും വ്യത്യസ്തമാണ്.
- ‘എം.വി. ഹോൺഡിയസ്’ (MV Hondius) എന്ന കപ്പലിലാണ് ഈ വൈറസ് ബാധ അടുത്തിടെ സ്ഥിരീകരിച്ചത്.
- കൊറിയയിലെ ‘ഹാൻന്റൻ’ (Hantan) നദീതീരത്താണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
3)’ഗാബി’ എന്ന റോബോട്ട് സന്യാസിയെ അവതരിപ്പിച്ചത് ഏത് രാജ്യമാണ്?
Ans. ദക്ഷിണ കൊറിയ
- ദക്ഷിണ കൊറിയയിലെ ജോയേസ ക്ഷേത്രത്തിലാണ് ഗാബി എന്ന റോബോട്ടിനെ അവതരിപ്പിച്ചത്. മനുഷ്യരെ അനുസരിക്കുക, ജീവനെ ബഹുമാനിക്കുക തുടങ്ങിയ 5 പ്രത്യേക നിയമങ്ങൾ ഈ റോബോട്ടിനായി നിശ്ചയിച്ചിട്ടുണ്ട്.
4)സ്കൂൾ കുട്ടികളിലെ വൈകല്യങ്ങൾ കണ്ടെത്താൻ NCERT പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏതാണ്?
Ans. PRASHAST 2.0
- കുട്ടികളിലെ 21 തരം വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി NCERT തയ്യാറാക്കിയ ഒരു ആപ്പാണിത്. ഇതിന്റെ പൂർണ്ണരൂപം ‘Pre-Assessment Holistic Screening Tool’ എന്നാണ്.
5)ഗർഭിണികൾക്കും കുട്ടികൾക്കുമായി 2026 മേയ് മാസത്തിൽ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്‌ഫോം ഏതാണ്?
Ans. ജനനി (JANANI)
- ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സാ വിവരങ്ങൾ ഒരിടത്ത് ഡിജിറ്റലായി സൂക്ഷിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. ഇതിലെ QR കോഡ് ഉപയോഗിച്ച് ഡോക്ടർമാർക്ക് വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാൻ സാധിക്കും.
6)ഇന്ത്യയിലെ ആദ്യത്തെ സ്പേസ്-ടെക് യൂണിക്കോൺ ഏതാണ്?
Ans. സ്കൈറൂട്ട് എയ്റോസ്പേസ്
- 1 ബില്യൺ യു.എസ് ഡോളറിലധികം (ഏകദേശം 8,300 കോടി രൂപയ്ക്ക് മുകളിൽ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികളെയാണ് ബിസിനസ്സ് ലോകത്ത് ‘യൂണിക്കോൺ’ എന്ന് വിളിക്കുന്നത്.
- മുൻ ഐ.എസ്.ആർ.ഒ (ISRO) ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവർ ചേർന്ന് 2018 ജൂൺ 12-നാണ് ഈ കമ്പനി സ്ഥാപിച്ചത്.
- 2022 നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-എസ് (Vikram-S) വിജയകരമായി ബഹിരാകാശത്ത് എത്തിച്ചുകൊണ്ട് ഈ കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.
7)എല്ലാ ആരോഗ്യ പദ്ധതികളെയും ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ തുടങ്ങിയ പോർട്ടൽ ഏതാണ്?
Ans. സ്വസ്ഥ് ഭാരത് പോർട്ടൽ
- വിവിധ ആരോഗ്യ ആപ്പുകളെ API വഴി ബന്ധിപ്പിക്കുന്ന ഒരു ‘വൺ-സ്റ്റോപ്പ്’ പ്ലാറ്റ്‌ഫോമാണിത്
Current Affairs English
1. Which country is the newest member of India’s ‘Indo-Pacific Oceans Initiative’ (IPOI)?
Ans. Vietnam
- Indian PM Narendra Modi met with Vietnam President To Lam.
- They signed 13 deals in areas like digital payments and rare earth minerals.
2. Which Hantavirus variant spreads from human to human?
Ans. Andes
- Usually, Hantavirus does not spread between humans. However, the Andes variant found in Argentina and Chile is an exception.
- The virus was recently confirmed on a Dutch ship called MV Hondius while traveling from Argentina to Antarctica.
- Hantavirus was first identified near the Hantan River in Korea.
3. Which country introduced the robot monk named Gaabi?
Ans. South Korea
- Gaabi is a humanoid robot monk unveiled at the Jogyesa Temple in Seoul. It follows five special rules, such as obeying humans, respecting life, and conserving energy.
4. What is the name of the digital tool launched by NCERT to check for disabilities in school children?
Ans. PRASHAST 2.0
- PRASHAST 2.0 is an app made by NCERT (National Council of Educational Research and Training). It helps teachers identify 21 different types of disabilities in students at an early stage.
5. What is the name of the new digital health platform for mothers and children launched in May 2026?
Ans. JANANI
- JANANI is a digital system that stores the health records of pregnant women and babies in one place. It uses a QR code so doctors can see medical history quickly, even in different states.
6. Which startup became India’s first Space-Tech Unicorn?
Ans. Skyroot Aerospace
- In the business world, a ‘Unicorn’ is a private startup company with a valuation of over $1 billion (approximately ₹8,300 crores).
- The company was founded on June 12, 2018, by former ISRO scientists Pawan Kumar Chandana and Naga Bharath Daka.
- In November 2022, the company created history by successfully launching India’s first private rocket, Vikram-S, into space.
7. Which portal was launched to bring all health schemes into one platform?
Ans. Swasth Bharat Portal
- It is a “one-stop” platform that connects different health apps using APIs


