CURRENT AFFAIRS 11 MAY 2026
Current Affairs Malayalam
1)2026 മെയ് മാസത്തിൽ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്?
Ans. സി. ജോസഫ് വിജയ്
- പാർട്ടി: തമിഴക വെട്രി കഴകം (TVK).
- തിരഞ്ഞെടുപ്പ് ചിഹ്നം: വിസിൽ
- 2026 മെയ് 10-ന് അദ്ദേഹം അധികാരമേറ്റു.
- 60 വർഷത്തോളമായി തമിഴ്‌നാട് ഭരിച്ചിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാർട്ടികൾക്ക് പുറത്തുനിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവാണിദ്ദേഹം.
2)കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിലേക്ക് (2027) ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വിദേശി ക്യൂറേറ്റർ ആരാണ്?
Ans. കാദർ അത്തിയ
- ചരിത്രം, സംസ്കാരം എന്നിവയെ ആസ്പദമാക്കി കലകൾ സൃഷ്ടിക്കുന്ന പ്രശസ്തനായ ഫ്രഞ്ച്-അൾജീരിയൻ കലാകാരനാണ് ഇദ്ദേഹം.
- ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12-ന് ആരംഭിച്ച് 2028 മാർച്ചിൽ അവസാനിക്കും.
- 2012 ഡിസംബറിലാണ് ഇതിന്റെ ആദ്യ പതിപ്പ് നടന്നത്. ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരായിരുന്നു ഇതിന്റെ സ്ഥാപകർ.
3)വി.ഡി. സതീശൻ പുറത്തിറക്കിയ പുതിയ പുസ്തകം ഏതാണ്?
Ans. ആദം നീ എവിടെ ആകുന്നു?
- വി.ഡി. സതീശൻ വിവിധ ക്രൈസ്തവ ചടങ്ങുകളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം.
4)ലോകത്തിലെ രണ്ടാമത്തെ വലിയ മാണിക്യം (Ruby) അടുത്തിടെ എവിടെ നിന്നാണ് കണ്ടെത്തിയത്?
Ans. മ്യാൻമർ
- മ്യാൻമറിലെ മൊഗോക് (Mogok) മേഖലയിൽ നിന്ന് 2.2 കിലോഗ്രാം ഭാരമുള്ള മാണിക്യം കണ്ടെത്തി.
- ഭാരത്തിന്റെ കാര്യത്തിൽ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ മാണിക്യമാണ്. 1996-ൽ കണ്ടെത്തിയ 4.29 കിലോ തൂക്കമുള്ള മാണിക്യമാണ് ഒന്നാമത്.
5)അജ്ഞാത പേടകങ്ങളുടെ (UFO) രഹസ്യ വിവരങ്ങൾ പുറത്തുവിടാൻ പുതിയ വെബ്സൈറ്റ് തുടങ്ങിയ രാജ്യം ഏതാണ്?
Ans. അമേരിക്ക
- നാസ (NASA) പോലുള്ള ഏജൻസികളുടെ പക്കലുള്ള 160-ലധികം രഹസ്യ രേഖകളാണ് അമേരിക്ക ഇപ്പോൾ പൊതുജനങ്ങൾക്കായി പുറത്തുവിട്ടിരിക്കുന്നത്.
6)2026-ലെ ബ്രിക്സ് (BRICS) കൃഷിമന്ത്രിമാരുടെ യോഗം നടക്കുന്നത് ഏത് നഗരത്തിലാണ്?
Ans. ഇൻഡോർ
- മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ വെച്ചാണ് ഈ വർഷത്തെ ബ്രിക്സ് കൃഷിമന്ത്രിമാരുടെ ഉച്ചകോടി നടക്കുന്നത്. കർഷക ക്ഷേമവും ഭക്ഷ്യ സുരക്ഷയുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ
7)ഐ.ഒ.എം (IOM) റിപ്പോർട്ട് പ്രകാരം 2024-ൽ ഏറ്റവും കൂടുതൽ പ്രവാസി പണം (Remittance) ലഭിച്ച രാജ്യം ഏതാണ്?
Ans. ഇന്ത്യ
- ഏകദേശം 138 ബില്യൺ ഡോളർ പ്രവാസി പണമായി സ്വീകരിച്ച് ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. മെക്സിക്കോ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്.
8)സാധാരണ ബോംബുകളെ (Dumb bombs) കൃത്യതയുള്ള ആയുധങ്ങളാക്കി (Precision weapons) മാറ്റാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കിറ്റിന്റെ പേരെന്ത്?
Ans. TARA (Tactical Advanced Range Augmentation)
- ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ഗ്ലൈഡ്-ബോംബ് കിറ്റാണിത് (Modular range extension kit).
- DRDO-യും ഇന്ത്യൻ വ്യോമസേനയും (IAF) ചേർന്നാണ് ഇത് നിർമ്മിച്ചത്.
- ഒഡീഷ തീരത്ത് വെച്ചാണ് ഇതിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്
Current Affairs English
1. Who was sworn in as the new Chief Minister of Tamil Nadu in May 2026?
Ans. C. Joseph Vijay
- Party: Tamilaga Vettri Kazhagam (TVK).
- Election Symbol: Whistle
- He took charge on May 10, 2026.
- He is the first Chief Minister from a new party to win after 60 years of DMK-AIADMK rule
2. Who is the first foreign (non-Indian) curator appointed for the 7th edition of the Kochi-Muziris Biennale (2027)?
Ans. Kader Attia
- He is a renowned French-Algerian artist known for exploring themes of history and cultural repair.
- The 7th edition is scheduled to begin on December 12, 2027, and will conclude in March 2028.
- The festival first started in December 2012, founded by artists Bose Krishnamachari and Riyas Komu.
3. Which is the new book released by V.D. Satheesan?
Ans. Adam nee evide aakunnu?
- A collection of speeches given by V.D. Satheesan at Christian church events.
4. Where was the world’s second-largest ruby recently discovered?
Ans. Myanmar
- A ruby weighing 2.2 kg was found in the Mogok region of Myanmar.
- It is the world’s second-largest ruby by weight. The largest was found in 1996, weighing 4.29 kg.
5. Which country recently launched a website to share secret UFO files with the public?
Ans. USA
- The US government released over 160 secret documents from agencies like NASA to explain mysterious sightings from the past.
6. Which Indian city is the venue for the 2026 BRICS Agriculture Ministers’ meeting?
Ans. Indore
- The meeting will be held in Indore, Madhya Pradesh, to discuss topics like food security and farmer welfare.
7. According to the IOM (International Organization for Migration) report, which country received the highest amount of Remittance in 2024?
Ans. India
- India continues to rank first in the world, receiving approximately $138 billion in remittances. Mexico holds the second position, and China is in third place.
8. What is the name of the kit developed indigenously by India to convert ordinary “dumb bombs” into precision-guided weapons?
Ans. TARA (Tactical Advanced Range Augmentation)
- TARA is a modular range extension kit developed in India.
- It was developed by the DRDO (Defence Research and Development Organisation) in collaboration with the Indian Air Force (IAF).
- The first successful trial was conducted by the IAF and DRDO off the coast of Odisha.


